SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് അഗ്രോ ഇന്‍ക്യുബേഷന്‍. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ സാധിക്കുന്ന മാംസാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളില്‍ ആണ് പരിശീലനം. കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ഡിസംബര്‍ 14 മുതല്‍ 21 വരെയാണ് പരിശീലന ക്ലാസുകള്‍. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജിഎസ്ടി ഉള്‍പ്പെടെ 1180 രൂപ ആണ് ഫീസ്. താത്പര്യമുള്ളവര്‍ ഡിസംബര്‍ 3ന് മുമ്പ് അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് http://kied.info 0484- 2532890/ 2550322.